ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ഭൂകമ്ബം. 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. കിഴക്കന്‍ ജാവയിലെ മലാങ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ 82 കലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. മലാങ്ദശലക്ഷണക്കിന് പേര്‍ താമസിക്കുന്ന പട്ടണമാണ് . എന്നാല്‍ ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.

“ശക്തമായ ഭൂചലനമായിരുന്നു, അത് ഏറെ നേരം നിലനില്‍ക്കുകയും ചെയ്തു, മൊത്തം കുലുങ്ങുകയായിരുന്നു”, പ്രദേശവാസികളിലൊരാള്‍ വെളിപ്പെടുത്തി. 2018 ല്‍ സുലവേസി ദ്വീപിലെ പാലുവില്‍ ഉണ്ടായ ഭൂചലനത്തിന് 7.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ സുനാമിയില്‍ 4,300 ല്‍ അധികം പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. 2004 ഡിസംബര്‍ 26 ന് സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലുണ്ടായ സുനാമി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നാശനഷ്ടം വിതച്ചിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here