ദുബായ് : ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര യൂനിവേഴ്സിറ്റികളിലേക്കും കോളേജിലേക്കുമുള്ള സുഖമമായ പ്രവേശനം ഉറുപ്പ് വരുത്തുന്ന EduGlider ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് ആസ്ഥാനാമാക്കിയ EduGlider ൻ്റെ ഈ പ്രവർത്തനങ്ങൾ, മക്കൾക്ക് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തേടുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ജോലിയോടെപ്പം വിദ്യാഭ്യാസ കരിയർ വളർച്ച ആഗ്രഹിക്കുന്നവർക്കും വലിയ തോതിൽ ഇത് സഹായകരമാകും.

യുഎഇയിലെ വിദ്യാർത്ഥികൾക്ക് ലോകത്തിലെ പല ഭാഗങ്ങളിലെ സർവകലാശാലകളിലേക്കും, പ്രത്യേകിച്ച് ഇന്ത്യയിലെയും യുഎഇയിലെയും കോളേജ്/യൂനിവേഴ്സിറ്റികളിലേക്കുമുള്ള പ്രവേശനം അനായാസം സുതാര്യതയോടെ നേരിട്ട് നേടാനുള്ള സാഹചര്യം അവസരം കൈവരികയാണ് ഇവിടെ. പ്രത്യേക പോർട്ടലിലൂടെ വളരെ വേഗതയിൽ നേരിട്ട് അഡ്മിഷൻ നേടാൻ കഴിയുന്ന സേവനം ഇതാദ്യമായാണ് യുഎഇ യിൽ ആരംഭിക്കുന്നത്. കോഴ്സുകളും യൂനിവേഴ്സിറ്റികളും തെരെഞ്ഞെടുക്കുന്നതിന് മുമ്പുള്ള കൃത്യമായ ഗൈഡൻസ്, ആവശ്യമായ കരിയർ കൗൺസിലിങ്, വിദഗ്ദന്മാരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ EduGlider ന്റെ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.

ഡൽഹി ഗവൺമെൻ്റ് വിദ്യാഭ്യാസ ഡിപ്പാർഡ്മെൻ്റിലെ മുൻ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ വിചക്ഷണനുമായ അഹമ്മദലിയെ പോലെയുള്ളവരുടെ സേവനമാണ് EduGlider പ്രവർത്തനങ്ങളുടെ ആകർഷണീയത. സേവനങ്ങളും വിവരങ്ങളും +971569933174, [email protected] , http://www.eduglider.com ൽ ലഭ്യമാകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here