ദുബായി​​ൽ ര​ജി​സ്​​റ്റ​ർ​ചെ​യ്യു​ന്ന ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ അ​ടു​ത്ത ര​ണ്ടു​​വ​ർ​ഷം പാ​ർ​ക്കി​ങ്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. പ​രി​സ്​​ഥി​തി മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ​യു​ടെ ഓ​ഫ​ർ.

ഇ​തി​നാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ ആ​ർ.​ടി.​എ​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല. ദു​ബൈ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ല്ലാ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​​ട്ടോ​മാ​റ്റി​ക്​ ആ​യി ഇ​ള​വ്​ ല​ഭി​ക്കും. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഇ​ള​വ്​ ല​ഭി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ മൈ​ത ബി​ൻ അ​ദ​യ്​ പ​റ​ഞ്ഞു.മ​റ്റു​ എ​മി​റേ​റ്റു​ക​ളി​ൽ ര​ജി​സ്​​റ്റ​ർ​ചെ​യ്​​ത വാ​ഹ​ന​ങ്ങ​ൾ ദു​ബൈ​യി​ലെ​ത്തി​യാ​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ ന​ൽ​കേ​ണ്ടി വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here