സമൂഹ മാധ്യമമായ ‘ട്വിറ്റർ’ വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ​’ടെസ്‍ല’ സി.ഇ.ഒ ആയ മസ്ക് ഇടപാട് ഉറപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തിൽ ‘ട്വിറ്റർ’ ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താൻ ഈ ഇടപാട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞു. വിൽപന പൂർത്തിയാകുന്നതോടെ സ്വകാര്യ കമ്പനിയാകുമെന്ന് ‘ട്വിറ്ററും’ അറിയിച്ചു.

ഓ​ഹ​രി​യു​ട​മ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ട്വി​റ്റ​ർ വാ​ങ്ങ​ൽ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ഇ​ലോ​ൺ മ​സ്കു​മാ​യി ട്വി​റ്റ​ർ ബോ​ർ​ഡ് ച​ർ​ച്ച ന​ട​ത്തിയിരുന്നു. മ​സ്ക് മു​ന്നോ​ട്ടു​വെ​ച്ച ഏ​റ്റെ​ടു​ക്ക​ൽ ഇ​ട​പാ​ട് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഏ​പ്രി​ൽ 14നാ​ണ് ഒ​രു ഓ​ഹ​രി​ക്ക് 54.20 ഡോ​ള​ർ അ​ല്ലെ​ങ്കി​ൽ ഏ​ക​ദേ​ശം 4300 കോ​ടി യു.​എ​സ് ഡോ​ള​റി​ന് ട്വി​റ്റ​ർ വാ​ങ്ങു​മെ​ന്ന് മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ എ​ങ്ങ​നെ പ​ണം ക​ണ്ടെ​ത്തു​മെ​ന്ന് അ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല. 4650 കോ​ടി യു.​എ​സ് ഡോ​ള​ർ ക​ണ്ടെ​ത്തി​യ​താ​യി മ​സ്‌​ക് ക​ഴി​ഞ്ഞ ആ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഇ​ട​പാ​ട് ച​ർ​ച്ച ചെ​യ്യാ​ൻ ക​മ്പ​നി ബോ​ർ​ഡി​ൽ സ​മ്മ​ർ​ദ​വും ചെ​ലു​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here