ലോകകപ്പ് കാണാൻ ലോകമെമ്പാടുമുള്ള ആരാധകരെ സ്വാഗതം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. തങ്ങളുടെ സംസ്കാരത്തെ മാനിച്ചുകൊണ്ട് ലോകകപ്പ് ആസ്വദിക്കുന്നതിനായി എത്തിച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയില്‍ നിന്നുള്ള സ്വര്‍ഗ്ഗരതിക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം അനുവദിക്കുമോ എന്ന പത്രസമ്മേളനത്തിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യത്യസ്ത മത സംസ്‌കാരിക വിശ്വാസമുള്ള ലോകത്തെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു. ആരെയും ഖത്തറിലേക്ക് വരുന്നതില്‍ നിന്ന് തടയില്ല. ഖത്തര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഞങ്ങളുടെ സംസ്‌കാരത്തെ അടുത്തറിയാനുള്ള അവസരമാണ് ഖത്തര്‍ ലോകകപ്പെന്ന് അമീര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here