ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സമ്മാനമായി നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍.

നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാണ് വ്യാജ പോസ്റ്റില്‍ പറയുന്നത്. വിജയികള്‍ക്ക് അവധിക്കാലത്ത് യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ നേടാമെന്നും ഇതില്‍ പറയുന്നു.

എന്നാല്‍, അവധിക്കാല സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ശരിയല്ലെന്നും എല്ലാ വിവരങ്ങളും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ വഴി മാത്രമേ നല്‍കാറുള്ളൂ എന്നും എമിറേറ്റ് എയര്‍ലൈന്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലും സമാനമായ തട്ടിപ്പ് എമിറേറ്റ്സിന്‍റെ പേരില്‍ നടന്നിരുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം സമ്മാനം നല്‍കുമെന്നായിരുന്നു വ്യാജ പ്രചാരണം.

LEAVE A REPLY

Please enter your comment!
Please enter your name here