കോവിഡ് ഭീതിക്ക് ശമനമായതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറി. 2021-ന്റെ തുടക്കത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയർലൈൻ വക്താവ് പറഞ്ഞു.

ഡിസംബർ അവസാനത്തോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജനുവരി രണ്ട്, മൂന്ന് തിയതികളിലായി എഴുപതിനായിരത്തോളം യാത്രക്കാരാണ് എമിറേറ്റ്‌സ് എയർലൈൻ സൗകര്യം പ്രയോജനപ്പെടുത്താനിരിക്കുന്നത്. തിരക്കൊഴിവാക്കാനായി യാത്രയ്ക്ക്‌ മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് എയർലൈൻ വക്താവ് ഓർമപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here