എമിരേറ്റ്സ് എയര്‍ലൈന്‍സില്‍ തൊഴിലവസരം. കാബിന്‍ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇന്‍സ്ട്രക്ടര്‍, ടെക്‌നിക്കല്‍ മാനേജര്‍, സീനിയര്‍ സേല്‍സ് എക്‌സിക്യൂട്ടിവ്, ഓപറേഷന്‍സ് മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എമിറേറ്റ്‌സില്‍ കാബിന്‍ ക്രൂവായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വര്‍ഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമര്‍ സര്‍വീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. കാബിന്‍ ക്രൂ യൂണിഫോമിന് വെളിയില്‍ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാന്‍ പാടില്ല.

10,170 ദിര്‍ഹം, കൃത്യമായി പറഞ്ഞാല്‍ 2,29,018 രൂപയാണ് പ്രതിമാസ ശമ്ബളം. നൈറ്റ് സ്റ്റോപ്പുകള്‍ക്ക് ഭക്ഷണത്തിനുള്ള പണം കമ്ബനി നല്‍കും. ഒപ്പം ഹോട്ടല്‍ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യവും കമ്ബനി വാഗ്ദാനം ചെയ്യുന്നു. ദുബായില്‍ ഫര്‍ണിഷ്ഡ് താമസ സൗകര്യവും നല്‍കും. ഒരു വര്‍ഷം 30 ദിവസം ലീവും ലഭിക്കും.

മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്‌മെന്റ്. ശേഷം ഓണ്‍ലൈന്‍ ടെസ്റ്റും, തുടര്‍ന്ന് അഭിമുഖവും നടക്കും. എമിറേറ്റ്‌സിന്റെ കരിയേഴ്‌സ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here