ഒ​മാ​നി​ല്‍ വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ്​ ഫീ​സു​ക​ള്‍ മേ​യ്​ മു​ത​ല്‍ വ​ര്‍​ധി​ക്കും. ഫീ​സ്​ വ​ര്‍​ധ​ന​ സം​ബ​ന്ധി​ച്ച ഒ​മാ​ന്‍ തൊ​ഴി​ല്‍​മ​ന്ത്രി ഡോ. ​മ​ഹ​ദ്​ സൈ​ദ്​ ബ​ഊ​വി ന്റെ മ​ന്ത്രി​ത​ല ഉ​ത്ത​ര​വ്​ ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചു. 90 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക. ക​ഴി​ഞ്ഞ​യാ​ഴ്​​ച തൊ​ഴി​ല്‍​മ​ന്ത്രാ​ല​യം ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ലേ​ബ​ര്‍ പെ​ര്‍​മി​റ്റ്​ ഫീ​സ്​ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത്.

പു​തി​യ പെ​ര്‍​മി​റ്റ്​ അ​നു​വ​ദി​ക്കാ​നും പു​തു​ക്കാ​നും പു​തി​യ ഫീ​സ്​ ബാ​ധ​ക​മാ​യി​രി​ക്കും. ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ന്ത്രി​ത​ല ഉ​ത്ത​ര​വ്​ പ്ര​കാ​രം തൊ​ഴി​ല്‍ ക​രാ​റി​ല്‍ നാ​ലാ​യി​രം റി​യാ​ലും അ​തി​നു​ മു​ക​ളി​ലും വേ​ത​ന​മു​ള്ള​വ​ര്‍​ക്ക്​ 2001 റി​യാ​ല്‍ ഫീ​സ്​ ന​ല്‍​ക​ണം. 2500 മു​ത​ല്‍ 3999 റി​യാ​ല്‍ വ​രെ വേ​ത​നം വാ​ങ്ങു​ന്ന​വ​ര്‍​ക്ക്​ 1001 റി​യാ​ലാ​ണ്​ ഈ​ടാ​ക്കു​ക. ടെ​ക്​​നി​ക്ക​ല്‍, സ്​​പെ​ഷ​ലൈ​സ്​​ഡ്​ ത​സ്​​തി​ക​ക​ളി​ല്‍ 601 റി​യാ​ലാ​യി​രി​ക്കും പു​തു​ക്കി​യ നി​ര​ക്ക്. പ​ര​മ്ബ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി 361 റി​യാ​ലാ​ണ്​ ഫീ​സ്. മു​ക​ളി​ല്‍ പ​റ​ഞ്ഞ ത​സ്​​തി​ക​ക​ള്‍ അ​ല്ലാ​ത്ത​വ​രു​ടെ ഫെ​ര്‍​മി​റ്റ്​ ഫീ​സ്​ 301 റി​യാ​ലി​ല്‍ തു​ട​രും.

LEAVE A REPLY

Please enter your comment!
Please enter your name here