ദുബൈയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി തെരെഞ്ഞെടുക്കപ്പെട്ടു.

ജെറ്റ് എയർലൈൻ ക്രാഷ് ഡാറ്റ ഇവാലുവേഷൻ സെന്റർ (ജാക്‌ഡെക്) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം എമിറേറ്റ്സ് 95 സ്കോറിങ് നേടി. 93.31 ശതമാനം സ്‌കോറോടെ കെ‌എൽ‌എം ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കൻ എയർലൈനുകളായ ജെറ്റ്ബ്ലൂ, ഡെൽറ്റ എയർ ലൈൻസ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഈസിജെറ്റ് അഞ്ചാം സ്ഥാനത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here