മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്ബരയില്‍ കാണികള്‍ക്ക് വിലക്ക്. നിലവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഏകദിന പരമ്ബരയിലും കാണികളെ അനുവദിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം പരിഗണിച്ച്‌ കാണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൂനെയില്‍ നിന്ന് മത്സരം മാറ്റാന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് മത്സരം പൂനെയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 23 മുതല്‍ 28 വരെ പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പരമ്ബരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here