പ്രശസ്ത ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ ശങ്ക​റി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്. യ​ന്തി​ര​ന്‍ സി​നി​മ​യു​ടെ ക​ഥ മോ​ഷ്ടി​ച്ച​താ​ണെ​ന്ന കേ​സി​ലാ​ണ് നടപടി. ചെ​ന്നൈ എ​ഗ്മോ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെതാണ് ന​ട​പ​ടി.

എ​ഴു​ത്തു​കാ​ര​ന്‍ അ​റൂ​ര്‍ ത​മി​ഴ് നാ​ട​നാ​ണ് എ​ഗ്മോ​ര്‍ കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ത​ന്‍റെ ക​ഥ​യാ​യ ജി​ഗൂ​ബ​യാ​ണ് ശ​ങ്ക​ര്‍ യ​ന്തി​ര​നാ​ക്കി​യ​തെ​ന്നാ​ണ് അ​റൂ​ര്‍ പ​രാ​തി​യി​ല്‍ ആരോപിക്കുന്നത്. അ​റൂ​ര്‍ നേരത്തേ പരാതി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും കേ​സി​ല്‍ പ​ത്തു ​വ​ര്‍​ഷ​മാ​യി​ട്ടും ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് കോടതി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

2010ലാ​ണ് യ​ന്തി​ര​ന്‍ ആ​ദ്യ​ഭാ​ഗം റിലീസ് ചെയ്തത്. സ്റ്റൈല്‍ മന്നന്‍ ര​ജ​നി​കാ​ന്തും ഐ​ശ്വ​ര്യറാ​യിയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്സ്‌ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here