അടുത്ത വർഷം മുതൽ 11 പാർപ്പിട മേഖലകളിൽ കൂടി പ്രത്യേക ഇ – സ്കൂട്ടർ ട്രാക്കുകൾ അനുവദിക്കാൻ ദുബായ് ആർടിഎ തീരുമാനിച്ചു. ഇതോടെ എമിറേറ്റിലെ 21 പ്രദേശങ്ങളിലായി 390 കിലോമീറ്റർ നീളത്തിൽ ഇ – സ്കൂട്ടർ ട്രാക്കുകൾ നിലവിൽ വരും. സൈക്കിൾ സൗഹൃദവും പരിസ്ഥിതി സൗഹൃദവും ആക്കുക എന്നതാണ് ലക്ഷ്യം

സുരക്ഷ, വാഹനങ്ങളുടെ എണ്ണം, അടിസ്ഥാന സൗകര്യം, ജനസംഖ്യ, പൊതുഗതാഗത സൗകര്യത്തിലേക്കുള്ള ദൂരം എന്നിവ കണക്കിലെടുത്താണ് പുതിയതായി സ്കൂട്ടർ ട്രാക്കുകൾ അനുവദിച്ചതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാതർ അൽ തായർ പറഞ്ഞു. പുതിയ ട്രാക്കുകളിൽ ദിശാ സൂചികകൾ സ്ഥാപിക്കുന്ന ജോലി നടക്കുയാണ്. ഇതിനു പുറമെ, റോഡിലെ മറ്റു വാഹനങ്ങളുടെ വേഗ പരിധി 30 കിലോമീറ്ററായി ചുരുക്കും. ഇ സ്കൂട്ടർ സവാരിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മറ്റു വാഹനങ്ങളുടെ വേഗം നിജപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here