യൂറോ 2020 ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ 142 ഗോളുകളാണ് വിവിധ മത്സരങ്ങളിലായി പിറന്നത്. ഇത്തവണ ഗോളടിക്കാനായി താരങ്ങൾ മത്സരിച്ചു കളിച്ചു. യൂറോയിൽ ഏറ്റവുമധികം ഗോളടിച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാൾഡോ യൂറോയിലെ ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമനായത്. 306 മിനിട്ടുകളാണ് താരം കളിച്ചത്.

ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കിനും അഞ്ച് ഗോളുകൾ ഉണ്ടെങ്കിലും താരത്തിന്റെ പേരിൽ അസിസ്റ്റുകളില്ല. 404 മിനിട്ടാണ് ഷിക്ക് ഗ്രൗണ്ടിൽ കളിച്ചത്. അതുകൊണ്ടാണ് റൊണാൾഡോ മുന്നിലെത്തിയത്.ഫ്രാൻസിന്റെ കരിം ബെൻസേമ, സ്വീഡന്റെ ഫോഴ്സ്ബെർഗ്, ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു, ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ എന്നിവർ നാലുഗോളുകൾ വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here