കോവിഡ് വ്യാപനത്തെ തുടര്‍ന്നു രാജ്യത്തേക്കുള്ള വ്യോമ ഗതാഗതം നിര്‍ത്തിവച്ചതിനാല്‍ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചതായി അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇത് ആറ് മാസമായിരുന്നു. അതാണ് ഇപ്പോള്‍ 12 മാസമായി നീട്ടിയത്. ഇതോടെ എല്ലാത്തരം വീസക്കാര്‍ക്കും ഉത്തരവിന്‍റെ ഗുണഫലം ലഭിക്കും.

കോവിഡ് പാശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് നേരത്തെ സന്ദര്‍ശക വീസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കായി 2020 മേയ് 31 മുതല്‍ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്ക് തല്‍ക്കാലിക റസിഡന്‍സ് നല്കിയിരുന്നു. കോവിഡിന് തൊട്ടു മുൻപായി രാജ്യത്തേക്ക് എത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതിന്‍റെ ഗുണഫലം ലഭിച്ചിരുന്നു.സന്ദര്‍ശക വീസയില്‍ വന്നവരുടെ മൂന്നു മാസത്തെ തല്‍ക്കാലിക കാലാവധി ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റില്‍ സ്വപ്രേരിതമായി പുതുക്കുന്നതിനാല്‍ സ്പോണ്‍സറോ ബിസിനസ് ഉടമയോ മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here