എക്സ്‌പോ 2020 ദുബായിൽ ഇതുവരെ സന്ദർശിച്ചവരുടെ എണ്ണം 35 ലക്ഷത്തിലേറെ. ആറ് മാസത്തെ എക്സ്‌പോ ആറാഴ്ച പിന്നിട്ടപ്പോഴാണ് അധികൃതർ പുതിയ സന്ദർശനക്കണക്കുകൾ പുറത്തുവിട്ടത്. നവംബർ 15 വരെ 35,78,653 പേർ വ്യക്തിഗത സന്ദർശന പട്ടികയിലുണ്ട്. അതേസമയം എക്സ്‌പോ തുടങ്ങി ഇതുവരെ 1.5 കോടി പേർ വെർച്വൽ സന്ദർശനം നടത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ഒട്ടേറെ സംഗീത- സാംസ്കാരിക പരിപാടികളാണ് കഴിഞ്ഞ വാരാന്ത്യത്തിൽ എക്സ്‌പോ വേദിയിൽ അരങ്ങേറിയത്. ഒട്ടേറെ പ്രശസ്തരും താരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എക്‌സ്‌പോ വേദിയിൽ എത്തിയിരുന്നു,

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്സ്‌പോ വേദി സന്ദർശിക്കുന്നതിനായുള്ള നവംബർ വീക്ക് ഡേ പാസിന്റെ വിൽപ്പന വർധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 2022 മാർച്ച് 31-നാണ് ദുബായ് എക്സ്‌പോ 2020 അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here