ലോക മഹാമേളയായ എക്സ്പോ 2020 ദുബൈയിലെ പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടിയതായി അധികൃതര്‍ അറിയിച്ചു. എക്സ്പോ 2020 അവസാനിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെയാണ് പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടിയത്. ഇതോടെ സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്സ്പോയില്‍ ചെലവഴിക്കാന്‍ സാധിക്കും. അതേസമയം ഫെബ്രുവരി 28 വരെ മെഗാ ഇവന്റില്‍ ഏകദേശം 16 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകര്‍ ചൊവ്വാഴ്ച അറിയിച്ചു.

ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരിയിലെ സന്ദര്‍ശനങ്ങളില്‍ പകുതിയും ആവര്‍ത്തിച്ചുള്ളവയായിരുന്നു. കഴിഞ്ഞ മാസം 44 ലക്ഷം സന്ദര്‍ശനങ്ങളാണ് എകസ്പോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എക്സ്പോ 2020 ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. എക്സ്പോ 2020 സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ച പ്രത്യേക മഞ്ഞ പാസ്പോര്‍ടില്‍ എക്സ്പോ അവസാനിക്കുന്നതിന് മുമ്പ് പരമാവധി പവലിയനുകളുടെ പേര് പതിക്കാനുള്ള ശ്രമമാണ് ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളുടെ ഒരു കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here