ഇന്ത്യക്കാരടക്കം യു.കെയിൽ കുടുങ്ങിയ വിദേശ പൗരന്മാർക്ക് വിസ കാലാവധി നീട്ടി നൽകി യു.കെ ഭരണകൂടം. ജൂലൈ വരെയാണ് സന്ദർശന വിസാ കാലാവധി നീട്ടി നൽകിയത്. യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആണ് വിവരം അറിയിച്ചത്. നേരത്തെ, മെയ് 31 വരെ വിസാ കാലാവധി ദീർഘിപ്പിച്ചിരുന്നു.

രാജ്യത്ത് എത്തുന്നവർ 14 ദിവസം ഹോം ക്വാറന്‍റീനിൽ കഴിയണമെന്നും ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇവർ ബന്ധുക്കൾ, പൊതുസ്ഥലം സന്ദർശിക്കാനോ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാനോ സാധനങ്ങൾ വാങ്ങുന്നതിനോ പുറത്തേക്ക് പോകുവാനോ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here