യു എ ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബൂദബിയില്‍ ഡിസംബര്‍ 1 മുതല്‍ 3 വരെ വിപുലമായ പരിപാടികള്‍. യു എ ഇയുടെ സംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികള്‍ക്കു പുറമെ പ്രമുഖരുടെ സംഗീതകച്ചേരിയും നൃത്തവും വെടിക്കെട്ടും അരങ്ങേറും.

ഡിസംബര്‍ രണ്ടിന് അബൂദബി, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ രാത്രി 9ന് വെടിക്കെട്ടുണ്ടാകും. അല്‍മരിയ ദ്വീപില്‍ ഡിസംബര്‍ 2, 3 തീയതികളില്‍ കരിമരുന്ന് പ്രയോഗമുണ്ട്.

നവംബര്‍ 26ന് ഖസര്‍ അല്‍ ഹോസനിലും ഡിസംബര്‍ ഒന്നിന് എമിറേറ്റ്‌സ് പാലസിലും 2ന് ഖസര്‍ അല്‍ ഹൊസനിലും മൂന്നിന് ലൂവ്‌റ് അബൂദബി മ്യൂസിയത്തിലും സംഗീത പരിപാടികള്‍ അരങ്ങേറും.

ഡിസംബര്‍ രണ്ടിന് അബൂദബി സ്പോര്‍ട്സ് ഏവിയേഷന്‍ ക്ലബില്‍ സ്‌കൈഡൈവ് ഷോ അരങ്ങേറും. യു എ ഇ പതാകയുമായുമായി സ്‌കൈഡൈവുമാര്‍ അബൂദബിയുടെ ആകാശത്ത് സുവര്‍ണജൂബിലി മുദ്ര സൃഷ്ടിക്കും. കൂടാതെ പാരാമോട്ടോര്‍, പാരാസെയിലിംഗ് ഷോകളും അരങ്ങേറും.

ഡിസംബര്‍ രണ്ടിന് ബവാബത്ത് അല്‍ ഷര്‍ഖ് മാളില്‍ ദേശീയ ദിന ഫ്‌ലാഷ് മോബുണ്ടാകും. 50 വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദര്‍ശനമുണ്ട്. ഖസര്‍ അല്‍ ഹൊസ്നിലാണ് സുവര്‍ണജൂബിലി സിനിമാ പ്രദര്‍ശനം. ഹുദൈരിയത്ത് ദ്വീപ്, ഷെയ്ഖ ഫാത്തിമ പാര്‍ക്ക്, ഖസര്‍ അല്‍ മുവൈജി, കള്‍ചറല്‍ ഫൗണ്ടേഷന്‍, മനാറത് അല്‍ സാദിയാത്, ജാഹിലി ഫോര്‍ട്ട്, യാസ് ഐലന്‍ഡ് എന്നിവിടങ്ങളിലും പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here