സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. തൊഴിലിടത്തിലും പൊതുസ്ഥലങ്ങളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ​ക്കി​ടെ​ ദുരന്ത് നിവാരണ നിയമ പ്രകാരമാണ് പു​തി​യ തീ​രു​മാ​നം. പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല.

കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here