രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here