കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചുതുടങ്ങി. റെസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ ഫാമിലി വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ രണ്ട്‌ വർഷത്തിലധികമായി നിർത്തിവച്ചിരുന്ന ഫാമിലി വിസ പ്രോസസ്സ് ആണ് പുനരാരംഭിക്കുന്നത്.

പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ ലഭിക്കുന്നതിനായി കുവൈത്ത് റസിഡന്‍സ് അഫയേഴ്‌സ് വകുപ്പിനെ സമീപിച്ചാൽ മതിയാകും. കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചതും പ്രവാസികൾക്ക് കൂടുതൽ ഗുണകരമാകും. അതേസമയം ശമ്പളം അടക്കമുള്ള നിബന്ധനകൾ ഫാമിലി വിസ അനുവദിക്കുന്നതിൽ നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here