മലയാള സിനിമയിൽ ഹാസ്യ വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ നടൻ ശശി കലിംഗ(59) ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു. ഏറെക്കാലമായി കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. 25 വർഷത്തോളം നാടക മേഖലയിൽ തൻറെ സാന്നിധ്യമറിയിച്ച ചന്ദ്രകുമാർ എന്ന ശശി കലിംഗ ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. സ്വതസിദ്ധമായ ശൈലിയിലൂടെ നിരവധി ഹാസ്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അദ്ദേഹം 2019ൽ റിലീസ് ചെയ്ത കുട്ടിമാമ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here