ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍.അതിര്‍ത്തികളില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഇതിനകം ബുറാഡിയില്‍ എത്തിയ കര്‍ഷകര്‍ അവിടെ തുടരും. പാര്‍ലമെന്‍റ് പരിസരത്തെ ജന്തര്‍മന്ദിറോ, രാംലീലാ മൈതാനമോ ആണ് ഇവരുടെ ലക്ഷ്യം. അത് അനുവദിക്കും വരെ അതിര്‍ത്തികളില്‍ തന്നെ തുടരും. പ്രതിരോധിക്കാന്‍ പൊലീസും കനത്ത ജാഗ്രതയിലാണ്.

അതേസമയം ഹരിയാനയിലെ കുരുക്ഷേത്ര അതിര്‍ത്തിയില്‍ പൊലീസ്​ സ്​ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തതിന്​ 11 കര്‍ഷക സംഘടന നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷ നിയമ​ പ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമാണ്​ കേസെടുത്തിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here