ഈ മാസം മാര്‍ച്ച് 8 മുതല്‍ 13 വരെ ഖത്തറില്‍ നടക്കുന്ന ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ഓപ്പണില്‍ ടെന്നീസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ മത്സരിക്കും. ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്സില്‍ നടക്കുന്ന മത്സരത്തില്‍ സ്വിസ് താരവും 20 ഗ്രാന്‍ഡ്സ്ലാം കിരീട ജേതാവുമായ റോജര്‍ ഫെഡറര്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 13 വരെ നടക്കുന്ന ഞങ്ങളുടെ ഇവന്റ് റോജര്‍ ഫെഡററെ തിരഞ്ഞെടുത്തുവെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ കരീം അലാമി പറഞ്ഞു.

ഫെഡറര്‍ ദോഹയില്‍ മൂന്ന് തവണ ചാമ്പ്യനായിട്ടുണ്ട്. 2005, 2006, 2011 വര്‍ഷങ്ങളിലാണ് ദോഹയില്‍ അദ്ദേഹം കപ്പ്് ഉയര്‍ത്തിയത്. എന്നാല്‍ 2012 ലെ ടൂര്‍ണമെന്റിലാണ് അദ്ദേഹം അവസാനമായി ദോഹയില്‍ കളിച്ചത്. ജോ-വില്‍ഫ്രഡ് സോംഗയുമായുള്ള സെമിഫൈനലില്‍ കാലിന് പുറകില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് അന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here