ദോ​ഹ: ഫി​ഫ 2022 ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നു​ള്ള ര​ണ്ട്​ സ്​​റ്റേ​ഡി​യ​ങ്ങ​ള്‍ ആ​ഗോ​ള സ്​​റ്റേ​ഡി​യം ഓ​ഫ് ദി ​ഇ​യ​ര്‍ മ​ത്സ​ര​ത്തി​ലേ​ക്ക് നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടു. അ​ല്‍​റ​യ്യാ​നി​ലെ അ​ഹ്​​മ​ദ് ബി​ന്‍ അ​ലി സ്​​റ്റേ​ഡി​യ​വും എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്​​റ്റേ​ഡി​യ​വു​മാ​ണി​വ. പോ​ളി​ഷ് വെ​ബ്സൈ​റ്റാ​യ സ്​​റ്റേ​ഡി​യം ഡി​ബി ഡോ​ട്ട് കോ​മാ​ണ് ആ​ഗോ​ള സ്​​റ്റേ​ഡി​യം ഓ​ഫ് ദി ​ഇ​യ​ര്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ വ​ര്‍ഷ​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ വോ​ട്ടി​ങ്​ ഉ​ള്‍പ്പെ​ടെ നേ​ടി​യാ​ണ് മി​ക​ച്ച സ്​​റ്റേ​ഡി​യ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പോ​പു​ല​ര്‍ വോ​ട്ടി​ലൂ​ടെ 20 സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍നി​ന്ന്​ മി​ക​ച്ച അ​ഞ്ചെ​ണ്ണം തെ​ര​ഞ്ഞെ​ടു​ക്കും. മി​ക​ച്ച സ്​​റ്റേ​ഡി​യ​ത്തി​ന്​ പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്ങും ര​ണ്ടാ​മ​ത്തേ​തി​ന് ച​തു​ര്‍ ന​ക്ഷ​ത്ര​വും തു​ട​ര്‍ന്ന് മൂ​ന്ന്, ര​ണ്ട്, ഒ​ന്ന് ന​ക്ഷ​ത്ര​ങ്ങ​ളും ല​ഭി​ക്കും. വോ​ട്ട​ര്‍മാ​ര്‍ക്ക് അ​ഞ്ച് സ്​​റ്റേ​ഡി​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വു​ക. മാ​ര്‍ച്ച്‌ ഏ​ഴി​ന് അ​ര്‍ധ​രാ​ത്രി വ​രെ വോ​ട്ടി​ങ്​ ഉ​ണ്ടാ​കും.

യു.​എ​സി​ലെ അ​ലി​ജി​യ​ന്‍​റ്​ സ്​​റ്റേ​ഡി​യം, ഇ​ന്‍​റ​ര്‍ മി​യാ​മി സി.​എ​ഫ് സ്​​റ്റേ​ഡി​യം, ലി​ന്‍ ഫാ​മി​ലി സ്​​റ്റേ​ഡി​യം, സം​ഗ സ്​​റ്റേ​ഡി​യം, ജോ​ര്‍ജി​യ​യി​ലെ ബ​റ്റു​മി സ്​​റ്റേ​ഡി​യം, ഇ​സ്രാ​യേ​ലി​ലെ ബ്ലൂം​ഫീ​ല്‍ഡ് സ്​​റ്റേ​ഡി​യം, യു.​കെ​യി​ലെ ബ്രെന്‍റ്​​ഫോ​ര്‍ഡ് ക​മ്യൂ​ണി​റ്റി സ്​​റ്റേ​ഡി​യം, തു​ര്‍ക്കി​യി​ലെ കോ​റം സെ​ഹി​ര്‍ സ്​​റ്റേ​ഡി​യം, ഗോ​ര്‍സ​ല്‍ അ​ക്സ​ല്‍ സ്​​റ്റേ​ഡി​യം, ചി​ലി​യി​ലെ എ​സ്​​റ്റാ​ഡി​യോ ടി​യ​റ ഡി ​കാ​മ്ബി​യോ​ണ്‍സ്, ജ​പ്പാ​നി​ലെ ക​ന്‍സെ​ക്കി സ്​​റ്റേ​ഡി​യം ടോ​ച്ചി​ഗി, ആ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ന്‍സ്ലാ​ന്‍​റ്​ ക​ണ്‍ട്രി ബാ​ങ്ക് സ്​​റ്റേ​ഡി​യം, സ്വി​റ്റ്സ​ര്‍ല​ന്‍​ഡി​ലെ സ്​​റ്റേ​ഡ് ഡി ​ലാ ടു​യി​ലി​യ​ര്‍, ഐ​വ​റി​കോ​സ്​​റ്റി​ലെ സ്​​റ്റേ​ഡ് നാ​ഷ​ന​ല്‍ ഡി ​ലാ കോ​ട്ട് ഡി ​ഐ​വ​യ​ര്‍, റൊ​മാ​നി​യ​യി​ലെ സ്​​റ്റേ​ഡി​യോ​നു​ല്‍ ഫ്രാ​ന്‍സി​സ്ക് വോ​ണ്‍ ന്യൂ​മാ​ന്‍, മ​ലേ​ഷ്യ​യി​ലെ സു​ല്‍ത്താ​ന്‍ ഇ​ബ്രാ​ഹിം സ്​​റ്റേ​ഡി​യം, ചൈ​ന​യി​ലെ സി​യാ​ന്‍ ഒ.​എ​സ്.​സി സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ലു​ള്ള മ​റ്റു സ്​​റ്റേ​ഡി​യ​ങ്ങ​ള്‍.

2020 ഡി​സം​ബ​ര്‍ 18നാ​ണ് അ​ഹ്​​മ​ദ് ബി​ന്‍ അ​ലി സ്​​റ്റേ​ഡി​യം തു​റ​ന്ന​ത്. 2020ലെ ​അ​മീ​ര്‍ ക​പ്പ് ഫൈ​ന​ലും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു​ണ്ട്. ഫി​ഫ 2022 ലോ​ക​ക​പ്പ് മ​ത്സ​ങ്ങ​ളി​ല്‍ 40,000 കാ​ണി​ക​ളെ ഇ​വി​ടെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കും. ഖ​ത്ത​രി സം​സ്കാ​ര​ത്തി​െന്‍റ ചി​ഹ്ന​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ഈ ​സ്​​റ്റേ​ഡി​യം മ​നോ​ഹ​ര​മാ​യാ​ണ് പ​ണി​തി​രി​ക്കു​ന്ന​ത്. പോ​പു​ല​ര്‍ വോ​ട്ടി​നോ​ടൊ​പ്പം വാ​സ്തു​വി​ദ്യാ വി​ദ​ഗ്ധ​രു​ടെ ജൂ​റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്​​റ്റേ​ഡി​യ​ത്തി​നും സ്​​റ്റേ​ഡി​യം ഓ​ഫ് ദി ​ഇ​യ​ര്‍ കി​രീ​ടം ല​ഭി​ക്കും. 2020 ജൂ​ണി​ലാ​ണ് എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്​​റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here