ഖ​ത്ത​ർ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ യു.​എ.​ഇ​യി​ലും വ​ൻ സാ​ധ്യ​ത​ക​ൾ​ക്കാ​ണ്​ വ​ഴി​യൊ​രു​ക്കു​ന്ന​തെ​ന്ന്​ ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ. അ​ബൂ​ദ​ബി, ദു​ബൈ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ഫു​ട്​​ബാ​ൾ ഫാ​ൻ​സ്​ ഒ​ഴു​കി​യെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്​​സി​നോ​ട്​ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ്​ കാ​ണാ​ൻ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഖ​ത്ത​റി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഒ​രു​ദി​വ​സം മ​റ്റൊ​രു രാ​ജ്യ​ത്ത്​ ത​ങ്ങാ​നോ സ​​ന്ദ​ർ​ശി​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ദു​ബൈ, അ​ബൂ​ദ​ബി, മ​സ്ക​ത്ത്, റി​യാ​ദ്, ജി​ദ്ദ പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ പോ​യി താ​മ​സി​ക്കാം. ഇ​തി​ന്​ അ​നാ​യാ​സം ക​ഴി​യും. ലോ​ക​ക​പ്പി‍െൻറ ഊ​ർ​ജം മേ​ഖ​ല​യി​ലു​ട​നീ​ള​മു​ണ്ടാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here