ലോകകപ്പ് ഫുട്ബോളിന് ഖത്തറിന്റെ മണ്ണിൽ പന്തുരുളാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കി. മത്സരങ്ങൾ നേരിട്ടുകാണാൻ ടിക്കറ്റുകൾക്കായി കാത്തിരിപ്പ് തുടരുകയാണ് പലരും. എടുത്ത ടിക്കറ്റുമായി ബന്ധപ്പെട്ട് പലർക്കും സംശയങ്ങൾ പലതുമുണ്ട്. യഥാർഥ ഉടമയ്ക്ക് എത്ര ടിക്കറ്റുകൾ വേണമെങ്കിലും വിൽക്കാം എന്നാണ് നിയമം പറയുന്നത്.

  1. വിൽപന നടത്തുമ്പോൾ റിയാൻ

ടിക്കറ്റിന്റെ യഥാർഥ ഉടമയ്ക്ക് റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ എത്ര ടിക്കറ്റുകൾ വേണമെങ്കിലും വിൽപനയ്ക്ക് വയ്ക്കാം. സ്വന്തം ഉപയോഗത്തിനായി ടിക്കറ്റുകൾ നിലനിർത്തുകയും ചെയ്യാം. എന്നാൽ യഥാർത്ഥ ടിക്കറ്റ് ഉടമ സ്വന്തം ടിക്കറ്റും വിൽപനയ്ക്ക് വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതേ മത്സരത്തിനായി അവർ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമർപ്പിക്കുകയും വേണം.

റീ സെയിൽ പ്ലാറ്റ്‌ഫോമിൽ സമർപ്പിക്കുന്ന ടിക്കറ്റുകൾ വിറ്റഴിക്കുമെന്നതിൽ ഗ്യാരണ്ടി ഇല്ല. യഥാർഥ ടിക്കറ്റ് ഉടമ റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ വിൽപനയ്ക്കായി സമർപ്പിക്കുന്ന ടിക്കറ്റിന് മേൽ ഫിഫ ടിക്കറ്റിങ് അധികൃതർക്കായിരിക്കും പൂർണ വിവേചനാധികാരം.

റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ ടിക്കറ്റ് വിൽപന വിജയകരമാകാതിരിക്കുകയോ അല്ലെങ്കിൽ മത്സരത്തിന് നിർദിഷ്ട സമയത്തിന് മുൻപ് ടിക്കറ്റ് പിൻവലിച്ചില്ലെങ്കിലോ (സ്‌റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശനം അനുവദിക്കുന്നതിനായി) ഉണ്ടാകുന്ന ചെലവുകൾക്ക് ഫിഫ ഉത്തരവാദിയല്ല.

യഥാർഥ ടിക്കറ്റ് ഉടമ ഒപ്പമില്ലാതെ അതിഥികൾക്ക് ഒരു മത്സരവും കാണാൻ അനുമതിയില്ല. റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ വിൽപനയ്ക്ക്വച്ചവയിൽ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ യഥാർഥ ടിക്കറ്റ് ഉടമയ്ക്ക് തനിക്ക് ലഭിച്ച മത്സരത്തിൽ പങ്കെടുക്കാം.

റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ ഒരു ടിക്കറ്റ് ലിസ്റ്റ് ചെയ്തിരിക്കുമ്പോൾ യഥാർഥ ടിക്കറ്റ് ഉടമയ്‌ക്കോ അയാളുടെ ഏതെങ്കിലും അതിഥിക്കോ ആ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയില്ല.

റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ വിൽപനയ്ക്ക വയ്ക്കുന്ന എല്ലാ ടിക്കറ്റുകളുടെയും നിരക്ക് യഥാർഥ ടിക്കറ്റ് ഉടമ ടിക്കറ്റ് വാങ്ങിയ തുകയേക്കാൾ കൂടുതലോ കുറവോ ആയിരിക്കും.

യഥാർഥ ടിക്കറ്റ് ഉടമയുടെയോ ടിക്കറ്റ് വാങ്ങാൻ ഉടമ നൽകിയ തുകയുടെയോ വിവരങ്ങൾ ഒന്നും റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധപ്പെടുത്തില്ല.

  1. വാങ്ങിയ ടിക്കറ്റുകളുടെ വിൽപനയും വാങ്ങലും

ടിക്കറ്റ് ഉടമകൾക്ക് തങ്ങളുടെ ഫിഫ ടിക്കറ്റിങ് അക്കൗണ്ടിൽ പ്രവേശിച്ച് ‘ടിക്കറ്റ് ടു റീസെയിൽ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടിക്കറ്റ് റീ-സെയിൽ പ്ലാറ്റ് ഫോമിൽ പ്രവേശിക്കാം.

റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക്: വിദേശീയർക്ക്-https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD ഖത്തറിലെ താമസക്കാർക്ക്: https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD

  1. വിൽപനയുടെ ഫീസ്

∙ ടിക്കറ്റുകൾ വിജയകരമായി വിറ്റഴിക്കപ്പെടുകയാണെങ്കിൽ യഥാർഥ ടിക്കറ്റ് ഉടമയിൽ നിന്നും റീ-സെയിൽ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വാങ്ങിയ ആളിൽ നിന്നും നിശ്ചിത തുക ഫീസായി ഈടാക്കും. റീ-സെയിൽ ഫീസ് സംബന്ധിച്ച വിവരങ്ങൾ വിൽപനയ്ക്കായി വയ്ക്കുമ്പോൾ ജനറൽ പബ്ലിക് ടിക്കറ്റ് റീ-സെയിൽ പോളിസിയിലും ടിക്കറ്റിങ് പോർട്ടലിലും ലഭിക്കും.

റീഫണ്ട് നടപടികൾ

റീ-സെയിൽ പ്ലാറ്റ്‌ഫോമിൽ ടിക്കറ്റ് വിൽപന വിജയകരമായാൽ യഥാർഥ ടിക്കറ്റ് ഉടമയ്ക്ക് വിൽപന തുകയിൽ നിന്ന് റീ-സെയിൽ ഫീസ് കുറച്ചുള്ള തുക 30 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട് ലഭിക്കും. റീ-സെയിൽ പ്ലാറ്റ് ഫോം അടച്ചതിന് ശേഷമാകും അല്ലെങ്കിൽ പൊതുജനങ്ങൾക്കുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന നയങ്ങൾ പ്രകാരമായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here