ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനമാണ് ഫിഫ. ഈ വ‍‍ര്‍ഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം ഡിസംബറിലാണ് പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ പതിനേഴിന് പുരസ്കാര പ്രഖ്യാപനം നടക്കും. മികച്ച പുരുഷ വനിതാ താരങ്ങള്‍, പരിശീലകര്‍, ഗോള്‍കീപ്പര്‍മാര്‍, മികച്ച ഗോള്‍ എന്നിവയ്ക്കുള്ള പുരസ്കാരം വോട്ടെടുപ്പിലൂടെയാണ് നിശ്ചയിക്കുക.

ഇത്തവണത്തെ പുരസ്‌ക്കാര പ്രഖ്യാപനം വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് നടക്കുക. ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റന്‍മാരും മാധ്യമ പ്രവര്‍ത്തകരും വോട്ടെടുപ്പില്‍ പങ്കെടുക്കും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് വോട്ടെടുപ്പ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here