കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്നും നാളെയും പ്രത്യേക സര്‍വീസ് നടത്തും. യാത്രക്കാരെ അയക്കുന്നതു കര്‍ശന ആരോഗ്യ സുരക്ഷാ നടപടികളോടെയാണ്. ഇന്ന് ഒമാന്‍ എയര്‍ മസ്‌കത്തിലേക്കും നാളെ എയര്‍ഇന്ത്യ ഫ്രാന്‍സിലേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.

ഇന്നത്തെ ഒമാന്‍ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് 53 ഒമാന്‍ സ്വദേശികളാണു പുറപ്പെടുക. ഇവര്‍ വിവിധ ചികില്‍സകള്‍ക്കായി മാര്‍ച്ച്‌ 3ന് മുൻപ് കൊച്ചിയിലെത്തിയതാണ്. ക്വാറന്റൈന്‍ കാലയളവ് കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇവര്‍ സ്വദേശത്തേക്കു മടങ്ങുന്നത്. ഉച്ചയ്ക്ക് 2ന് മസ്‌കത്തില്‍ നിന്നെത്തുന്ന വിമാനം 2.50ന് ഇവിടെ നിന്ന് പുറപ്പെട്ട് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കുടുങ്ങിയ ഒമാനികളുമായി വൈകിട്ടോടെ മസ്‌കത്തിലേക്കു പുറപ്പെടും. നാളെ എയര്‍ഇന്ത്യ വിമാനം ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള ഫ്രഞ്ച് പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിനാണ് സര്‍വീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here