ഉത്സവ സീസണിൽ 70000 പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്ന്​ ഇ-കൊമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്​കാർട്ട്​. പരോക്ഷമായി ലക്ഷക്കണക്കിനാളുകൾക്കും തൊഴില്‍ ലഭിക്കും. ബിഗ് ബില്ല്യണ്‍ ഡേയ്‌സിന്റെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡർ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

പുതിയ തൊഴിലവസരങ്ങൾക്ക്​ പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഡെലിവറിക്കായി 50000 പലവ്യഞജന കടകളെയും തെരഞ്ഞെടുക്കുന്നതോടെ ആയിരങ്ങൾക്ക്​ തൊഴിലാകും. പുതിയ ജീവനക്കാര്‍ക്ക് ഇ-കോമേഴ്‌സിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പരിശീലനവും നല്‍കും. തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിലൂടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചായാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാർട്ട് സീനിയര്‍ വൈസ് പ്രസിഡൻറ്​ അമിതേഷ് ജാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here