തുടർച്ചയായി മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. റോഡിൽ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, അപകടങ്ങൾ ഒഴിവാക്കുന്നതിന് ശ്രദ്ധയുണ്ടാവുക എന്നീ നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്.

തണുപ്പുകാലത്തിന്‍റെ തുടക്കമായതിനാൽ ഈ മാസങ്ങളിൽ അപ്രതീക്ഷിതമായി കാലാവസ്ഥയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശരിയായ ശ്രദ്ധയുണ്ടാകണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ പ്രസ്താവനയിൽ പറഞ്ഞു. യാത്ര പുറപ്പെടുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കാൻ സമയം കണ്ടെത്തണം. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കുകയും വേഗത നിർദേശിക്കപ്പെട്ട രൂപത്തിൽ മാത്രമായി ചുരുക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here