തൃശ്ശൂർ ജില്ലയിലെ കമ്പിപ്പാലത്ത് സ്ഥിതി ചെയ്യുന്ന പ്രത്യേകിച്ചും പ്രവാസികൾക്ക് ഏറെ സുപരിചിതമായ വില്ലേജ് റസ്റ്റോറന്റിൽ ഫുഡ് ഫെസ്റ്റിന് തുടക്കം കുറിച്ചു. “രുചി പ്രവാസോത്സവം” എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ഫുഡ് ഫെസ്റ്റ് കലാപരിപാടികളോടെ ജൂലൈ 22 വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പ്രസീത ചാലക്കുടി, കൃതിക പ്രദീപ് എന്നിവരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

എല്ലാത്തരം വിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് റെസ്റ്റോറൻ്റിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഫുഡ് ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. ഇതിനോടകം ജനങ്ങളുടെ ഭാഗത്തു നിന്നും വൻ സ്വീകാര്യതയാണ് ഫെസ്റ്റിന് ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here