പെരുന്നാളിന് മുന്നോടിയായി ദുബായിലെ ഭക്ഷ്യ സ്ഥാപനങ്ങളില്‍ ദുബായ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നു. പ്രത്യേകിച്ച്‌ ബേക്കറി, മധുരപലഹാരങ്ങള്‍, ചോക്കലേറ്റുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കിച്ചനുകള്‍ എന്നിവിടങ്ങളിലായിരിക്കും പരിശോധന.

ഭക്ഷ്യോത്പന്നങ്ങള്‍ ഉണ്ടാക്കുമ്ബോഴും സൂക്ഷിക്കുമ്ബോഴും പ്രദര്‍ശിപ്പിക്കുമ്ബോഴും ആരോഗ്യസുരക്ഷ ഉറപ്പാക്കാനാണ് പരിശോധനയെന്ന് ദുബായ് മുനിസിപാലിറ്റി ഫൂഡ് ഇന്‍സ്പെക് ഷന്‍ വിഭാഗം തലവന്‍ സുല്‍ത്താന്‍ അലി അല്‍ താഹിര്‍ പറഞ്ഞു. റമസാനിലും പെരുന്നാളിനും മധുര വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതാണെന്ന് നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here