ദു​ബൈ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ഇ​നി ദു​ബൈ പൊ​ലീ​സി​ന്‍റെ ഇ​സാ​ദ് പ്രി​വി​ലേ​ജ് കാ​ർ​ഡ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ള​വ് ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ഇ​സാ​ദ് കാ​ർ​ഡ്. ദു​ബൈ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ​യു​ള്ള​വ​ർ​ക്കും അ​ഞ്ചു​വ​ർ​ഷ​ത്തെ ഗ്രീ​ൻ വി​സ​യു​ള്ള​വ​ർ​ക്കും ഈ ​പ്രി​വി​ലേ​ജ് കാ​ർ​ഡ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ദു​ബൈ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ആ​തി​ഥേ​യ​ത്വം, വി​നോ​ദം, റി​യ​ൽ എ​സ്റ്റേ​റ്റ്, റ​സ്റ്റാ​റ​ന്‍റ്​ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് ഇ​സാ​ദ് പ്രി​വി​ലേ​ജ് കാ​ർ​ഡ്. ഇ​സാ​ദ് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് യു.​എ.​ഇ​യി​ലും 92 രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള 7,237 ബ്രാ​ൻ​ഡു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here