കോവിഡ് മാഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും വിദേശ നിക്ഷേപത്തില്‍ വളര്‍ച്ചയുമായി ദുബായ്. വിദേശ നിക്ഷേപത്തില്‍ ഈ വര്‍ഷം ദുബൈ നേടിയത്​ പത്ത്​ ശതമാനം വളര്‍ച്ചയാണ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്ക്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ പുറത്തുവിട്ടത്​.

ദുബൈയിലെ വിദേശ നിക്ഷേപം 354 ​ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്‌​ വ​െരയുള്ള കണക്ക്​ പ്രകാരമാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയം 323 ബില്യണ്‍ ദിര്‍ഹമായിരുന്നു വിദേശ നിക്ഷേപം. മഹാമാരിയില്‍ നിന്ന്​ യു.എ.ഇയുടെ സാമ്ബത്തിക രംഗം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതി​െന്‍റ തെളിവാ​ണിതെന്ന്​ ശൈഖ്​ ഹംദാന്‍ വ്യക്​തമാക്കി. കയറ്റുമതിയില്‍ 25 ശതമാനം വളര്‍ച്ചയുണ്ടായി 50.5 ബില്യണ്‍ ദിര്‍ഹമി​െലത്തി. ഇറക്കുമതി ഒമ്ബത്​ ശതമാനം വര്‍ധനവോടെ 204.8 ബില്യണ്‍ ദിര്‍ഹമായി.

ഈ വര്‍ഷം ആദ്യപാദത്തിലും യു.എ.ഇയുമായുള്ള വ്യാപാരത്തില്‍ ചൈന തന്നെയായിരുന്നു മുന്നില്‍. 44 ബില്യണ്‍ ദിര്‍ഹമി​െന്‍റ വ്യാപാരമാണ്​ ഈ കാലയളവില്‍ ഉണ്ടായത്​. 30 ശതമാനം വളര്‍ച്ച. രണ്ടാം സ്​ഥാനത്തുള്ള ഇന്ത്യ 17 ശതമാനം വളര്‍ച്ചയോടെ 35 ബില്യണ്‍ ദിര്‍ഹമി​െന്‍റ വ്യാപാരം നടത്തി. യു.എസ്​ മൂന്നാം സ്​ഥാനത്തെത്തി (15.4 ബില്യണ്‍ ദിര്‍ഹം).

LEAVE A REPLY

Please enter your comment!
Please enter your name here