അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് (86) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തനായെങ്കിലും ഗുവാഹത്തി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച്‌ ഏറെക്കാലം എംപിയായിരുന്നു അദ്ദേഹം. മൂന്നു തവണ അസമിന്റെ മുഖ്യന്ത്രിയായി. 1976-ല്‍ അടിയന്തരാവസ്ഥക്കാലത്താണ് തരുണ്‍ ഗൊഗോയ്ക്ക് എ.ഐ.സി.സി. മെമ്ബറായി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയായി. നരസിംഹറാവു മന്ത്രിസഭയില്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയുമായി.

പിന്നീട് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങി. 2001-ല്‍ അസം മുഖ്യമന്ത്രിയായി. 2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അസമിലും കോണ്‍ഗ്രസിനു അടി തെറ്റി. ഗൊഗോയ്, 2016-ല്‍ നിയമസഭാതെരഞ്ഞെടുപ്പിന് പാര്‍ട്ടി നേതൃത്വം വഹിക്കാന്‍ ഒരുക്കമായില്ല. 16 വര്‍ഷത്തിന് ശേഷം അസമില്‍ ബി.ജെ.പി ഭരണത്തിലേറി. ഭാര്യ ഡോളി ഗൊഗോയ്. കോണ്‍ഗ്രസ് യുവനേതാവും എം.പിയുമായ ഗൗരവ് ഗൊഗോയും, എം.ബി.എ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here