യുഎഇയില്‍ ആസ്​റ്റര്‍ ഹോസ്​പിറ്റലുകളില്‍ സോളാര്‍ എനര്‍ജി പാനലുകള്‍ സ്ഥാപിക്കുന്നു.ക​രാ​റ​നു​സ​രി​ച്ച്‌ മ​ന്‍​ഖൂ​ല്‍, ഖി​സൈ​സ്, സെ​ഡാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​സ്​​റ്റ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ദു​ബൈ അ​ല്‍ സ​ഫ​യി​ലെ മെ​ഡ്കെ​യ​ര്‍ ഹോ​സ്​​പി​റ്റ​ലി​ലും സോ​ളാ​ര്‍ എ​ന​ര്‍​ജി പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കും. യൂ​റോ ഹെ​ല്‍​ത്ത് സി​സ്​​റ്റം​സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​വ​ര്‍​ഷം 1774 മെ​ട്രി​ക് ട​ണ്‍ കാ​ര്‍​ബ​ണ്ഡൈ ഓ​ക്സൈ​ഡ് ബ​ഹി​ര്‍​ഗ​മ​നം കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍​ത്ത് കെ​യ​റി​െന്‍റ ഇ.​എ​സ്.​ജി (എ​ന്‍​വ​യ​ണ്‍​മെന്‍റ്, സോ​ഷ്യ​ല്‍, കോ​ര്‍​പ​റേ​റ്റ് ഗ​വേ​ണ​ന്‍​സ്) ന​യ​ങ്ങ​ളു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. ക്ലൈ​മ​റ്റ് ആ​ക്​​ഷ​ന്‍ അ​ട​ക്ക​മു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത നി​റ​വേ​റ്റു​ന്ന​തി​നാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി, ജി.​ആ​ര്‍.​ഐ, ഡൗ ​ജോ​ണ്‍​സ്​ എ​ന്നീ സു​സ്ഥി​ര​താ സൂ​ചി​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ആ​സ്​​റ്റ​ര്‍.

LEAVE A REPLY

Please enter your comment!
Please enter your name here