യുഎഇയില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ അനുമതി. കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്സീന്‍ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്ത് വാക്സീന്‍ സ്വന്തമാക്കാം.

അതേസമയം, യുഎഇയില്‍ എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇല്ലെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here