ഞായറാഴ്ച്ച സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഷാര്‍ജയിലെ സ്വകാര്യ സ്‌കുളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന ഏര്‍പ്പെടുത്തി. ക്ലാസില്‍ വന്ന് പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുടെ പട്ടിക എല്ലാ സ്‌കൂളുകള്‍ക്കും അയച്ചതായി ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അലി അല്‍ ഹൊസനി പറഞ്ഞു. 12 വയസ്സിനും അതിനും മുകളിലുമുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇതില്‍ ഉള്‍പ്പെടുന്നു.

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ ആഗസ്ത് 30 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഒരു മാസം കൂടി ഓണ്‍ലൈന്‍ പഠനം തുടരാന്‍ ഷാര്‍ജ തീരുമാനിക്കുകയായിരുന്നു. ഈയാഴ്ച്ച ആദ്യമാണ് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഷാര്‍ജ അധികൃതര്‍ പ്രഖ്യാപിച്ചത്. സ്‌കൂളില്‍ വരണോ ഓണ്‍ലൈനില്‍ പഠനം തുടരണോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here