ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിംഗിനിടെ വംശീയ പരാമര്‍ശം നടത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഹരിയാന പൊലീസ്. ജത് കല്‍സാന്‍ എന്ന ദളിത് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്ന് 8 മാസങ്ങള്‍ക്കു ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2020ല്‍ രോഹിത് ശര്‍മ്മയുമായുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിംഗിനിടെ സ്പിന്നര്‍ യുസ്വേന്ദ്ര ചഹാലിനെതിരെ യുവരാജ് സിംഗ് നടത്തിയ വംശീയ പരാമര്‍ശം വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്‍സ്റ്റ ലൈവില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹാലിനെ ഭാംഗി എന്ന് യുവി പരാമര്‍ശിച്ചിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും തുടര്‍ന്ന് ദളിതരെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി രജത് കല്‍സാന്‍ എന്ന ദളിത് പ്രവര്‍ത്തകന്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയില്‍ പൊലീസ് യുവിക്കെതിരെ കേസെടുത്ത് 8 മാസങ്ങള്‍ക്കു ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം, പട്ടികജാതി/പട്ടികവര്‍ഗ ആക്റ്റ് എന്നീ വകുപ്പുകളാണ് യുവരാജിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ യുവരാജ് സിംഗ് ക്ഷമാപണം നടത്തിയിരുന്നു. യാതൊരു വിവേചനവുമില്ലാതെ താന്‍ ബഹുമാനിക്കുന്നതായാണ് വിശ്വസിക്കുന്നതെന്നും ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്നും യുവി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here