കൂട്ടം ചേരുന്നതും സംഗീതക്കച്ചേരി ഉൾപ്പെടെ പൊതുപരിപാടികൾ നടത്തുന്നതും വിലക്കി ഫുജൈറ എമിറേറ്റ് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം 60% ആക്കി പരിമിതപ്പെടുത്തി. പാർക്കിലും ബീച്ചിലും 70% പേർക്കു മാത്രമാണ് പ്രവേശനം. പൊതുഗതാഗത സേവനം, സിനിമാശാലകൾ, ജിം, ഹോട്ടലുകളിലെ നീന്തൽകുളം എന്നിവിടങ്ങളിലും 50% പേർക്കാണ് അനുമതി.

റസ്റ്ററന്റുകളിലും കഫെകളിലും 2 മീറ്റർ അകലം പാലിക്കണം. ഒരു മേശയ്ക്കു ചുറ്റും 4 പേർക്കു മാത്രമേ ഇരിക്കാൻ അനുമതി. വാക്സീൻ എടുക്കാതെ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർ 2 ആഴ്ചയിലൊരിക്കൽ പിസിആർ ടെസ്റ്റ് ചെയ്യണമെന്നും നിബന്ധനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here