കോ​വി​ഡ് മാ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യം ന​ട​ത്തു​ന്ന പ്ര​തി​രോ​ധ വാ​ക്സി​ന്‍ വി​പ്ല​വ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് അ​ല്‍ ശ​ര്‍​ഖി കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സി​ലാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ച്ചു​നീ​ക്കാ​ന്‍ ആ​രോ​ഗ്യ, ക​മ്യൂ​ണി​റ്റി സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്കും ദേ​ശീ​യ പ​രി​പാ​ടി​ക​ള്‍​ക്കു​മു​ള്ള പി​ന്തു​ണ​യു​മാ​യാ​ണ് ഫു​ജൈ​റ​യി​ലെ കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഷാ​ര്‍​ക്കി ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഏ​റ്റ​വും ഉ​യ​ര്‍​ന്ന സു​ര​ക്ഷ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് രാ​ജ്യ​ത്തെ നേ​തൃ​ത്വ​ത്തിെന്‍റ ബു​ദ്ധി​പൂ​ര്‍​വ​മു​ള്ള നീ​ക്ക​ത്തെ പ്ര​ശം​സി​ച്ച ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് അ​ല്‍ ശ​ര്‍​ഖി പ​ക​ര്‍​ച്ച​വ്യാ​ധി​യെ നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ മു​ന്നി​ല്‍​നി​ന്ന് ന​യി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​കെ അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ കോ​വി​ഡി​നെ​തി​രെ മു​ന്‍​നി​ര പോ​രാ​ട്ടം ന​യി​ക്കു​ന്ന​തി​ല്‍ ആ​രോ​ഗ്യ​രം​ഗ​ത്തെ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തു​ന്ന പ​ങ്കി​നെ​യും ആ​ത്മാ​ര്‍​ഥ​ത​യെ​യും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് അ​ല്‍ ഷാ​ര്‍​ക്കി പ്ര​ശം​സി​ച്ചു. ആ​ദ്യ​പാ​ദ​വ​ര്‍​ഷ​ത്തി​ല്‍ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി, സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ്ര​യ​ത്ന​ത്തി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഫു​ജൈ​റ കി​രീ​ട​വ​കാ​ശി നി​ര്‍​ദേ​ശി​ച്ചു. കി​രീ​ട​വ​കാ​ശി​യു​ടെ ഓ​ഫി​സി​ലെ ഉ​ന്ന​ത ജീ​വ​ന​ക്കാ​ര്‍, ദി​വാ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും കോ​വി​ഡ് വാ​ക്സി​ന്‍ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here