ബെര്‍ലിന്‍:  കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് 16,650 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി ജര്‍മനി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള എറ്റവും വലിയ സാമ്പത്തികോത്തേജന പാക്കേജാണ് ജര്‍മനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ കമ്പനികളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനം രാജ്യത്തെ മുഴുവന്‍ ആളുകളുടെയും ജീവിതത്തെ ബാധിച്ചുവെന്നും ജര്‍മന്‍ വൈസ് ചാന്‍സലര്‍ ഒലാഫ് ഷെലോസ് പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക നിലയേയും ബാധിക്കുന്ന പ്രതിസന്ധിയെ നേരിടാന്‍ തങ്ങള്‍ എല്ലാനടപടികളും സ്വീകരിക്കുമെന്ന് ഒലാഫ് ഷെലോസ് അറിയിച്ചു.  കൊറോണയെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടായേക്കുമോയെന്നാണ് ജര്‍മനി ആശങ്കപ്പെടുന്നത്. 

ആശുപത്രികളില്‍ രോഗികളെ പരിചരിക്കാന്‍ നിരവധി ജീവനക്കാരെയും മറ്റ് ഉപകരണങ്ങളുടെയും ആവശ്യമുണ്ട്. അതേസമയം ഇവയ്ക്കായി ഒത്തിരി സാമ്പത്തികമായി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ ഭയക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here