ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ദുബായ് മുനിസിപ്പാലിറ്റിക്ക് ലഭിച്ചു. 2021-ലെ പി.എം.ഒ. ഗ്ലോബൽ അവാർഡാണ് മുനിസിപ്പാലിറ്റിയെ തേടിയെത്തിയത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുറ്റമറ്റ പ്രവർത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കാൻ മുനിസിപ്പാലിറ്റിയെ പ്രാപ്തമാക്കിയതെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. മുനിസിപ്പാലിറ്റി നടത്തുന്ന സുസ്ഥിരവും ദീർഘവീക്ഷണപരവുമായ ശ്രമങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണിത്.

ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന ഖ്യാതി നിലനിർത്തുന്നതിനായി ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ആഗോളതലത്തിലെ മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here