ബജറ്റ് വിമാനകമ്പനികളായ ഗോ എയറും ഇന്‍ഡിഗോയും ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പുതുക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പുതുക്കിയ ധാരണപ്രകാരം നവംബര്‍ ഒമ്പത് തിങ്കളാഴ്ച മുതല്‍ ദേശീയ വിമാന കമ്പനികളായ ഒമാന്‍ എയറും സലാം എയറും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും മാത്രമാണ് സര്‍വീസുകള്‍ നടത്തുകയുള്ളൂ. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ വിമാന കമ്പനികള്‍ക്കുള്ള അനുമതിയും പിന്‍വലിച്ചതായും അറിയുന്നു. നവംബര്‍ 30 വരെയാണ് ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ സര്‍വീസിന്റെ കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here