ഇന്ത്യന്‍നഗരങ്ങളിലേക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചു. ഇന്ത്യന്‍ വിമാനക്കമ്പനിയായ ഗോ എയര്‍ (ഗോ ഫസ്റ്റ്) ആണ് പുതിയതായി സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈ, കണ്ണൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് നിലവിലെ സര്‍വീസുകള്‍. അബുദാബിയില്‍നിന്ന് ആഴ്ചയില്‍ എല്ലാദിവസവും വിമാനസര്‍വീസുകള്‍ നടത്തുമെന്ന് ഗോ ഫസ്റ്റ് അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നുമുതല്‍ മഹാമാരിക്ക് മുന്‍പുണ്ടായിരുന്ന അതേ രീതിയില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഇന്ത്യയിലെ ഒമ്പതുനഗരങ്ങളിലേക്ക് എമിറേറ്റ്സ് പ്രതിവാരം 170 സര്‍വീസുകളാണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here