കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് 112 ഫ്രഞ്ച് പൗരന്മാരെ പാരീസിലേക്ക് എത്തിച്ചത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായാണ് ഫ്രഞ്ച് പൗരന്മാര്‍ കുടുങ്ങിക്കിടന്നത്. ഫ്രഞ്ച് എംബസിയുടെ നിര്‍ദേശപ്രകാരമാണ് ഇവരെ നാട്ടിലേക്ക് മടക്കി അയച്ചത്. ഇവര്‍ വിനോദസഞ്ചാരത്തിനും, ആയുര്‍വേദ ചികിത്സയ്ക്കുമായാണ് ഇന്ത്യയിലെത്തിയത്. ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരന്‍ മാരെ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ മാര്‍ച്ച്‌ 31 നാട്ടിലെത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here