കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ൽ ടോക്കിയോ യിൽ വെച്ച് നടക്കാനിരുന്ന ഒളിമ്പിക്സ് മാറ്റിവെച്ചിരുന്നു. ഇതേതുടർന്ന് വിവിധ മത്സരങ്ങളിലായി യോഗ്യത നേടിയ പതിനൊന്നായിരത്തോളം വരുന്ന മത്സരാർത്ഥികളുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു.

ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും മുപ്പത്തിരണ്ടോളം ഇൻറർ നാഷണൽ സ്പോർട്സ് ഫെഡറേഷനുകളും തമ്മിൽ നടത്തിയ ടെലി കോൺഫറൻസിന്റെ ഫലമായി വ്യാഴാഴ്ച ഈ കാര്യത്തിൽ വ്യക്തതയായി. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ എല്ലാ മത്സരാർത്ഥികൾക്കും 2021 ൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാനാകുമെന്ന് ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. 2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെയുള്ള കാലയളവിൽ ഒളിമ്പിക്സ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ആഗോളതലത്തിലെ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണനയിൽ എടുത്താണ് ഒളിമ്പിക്സ് 2021 ലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here