ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച്‌ എഞ്ചിനായ ഗൂഗിളിന് ഇന്ന് 22 വയസ്സ്. 1998 സെപ്റ്റംബറില്‍ പിഎച്ച്‌ഡി വിദ്യാര്‍ത്ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് അവര്‍ പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല കാമ്ബസില്‍ ഉപയോഗിക്കുന്നതിനായി ഈ സെര്‍ച്ച്‌ എഞ്ചിന്‍ ആരംഭിച്ചത്.

സെപ്റ്റംബര്‍ മാസമാണെങ്കിലും ഗൂഗിളിന്റെ പിറന്നാള്‍ തീയതികള്‍ പലതവണ മാറിയിട്ടുണ്ട്. 2005 വരെ സെപ്റ്റംബര്‍ ഏഴിനാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചിരുന്നത്. ഗൂഗിള്‍ ഒരു കോര്‍പ്പറേറ്റ് കമ്ബനിയായി രൂപപ്പെട്ട തീയതിയായി കണക്കാക്കിയായിരുന്നു ഇത്. എന്നാല്‍ 1998 സെപ്റ്റംബര്‍ നാലിനാണ് അതിനുള്ള രേഖകള്‍ കമ്ബനി സമര്‍പ്പിച്ചത്. എന്നാല്‍ ഈ തീയതി ജന്മദിനമായി കണക്കാക്കാറില്ല.

2005 മുതല്‍ സെപ്റ്റംബര്‍ എട്ടിനും പിന്നിട് സെപ്റ്റംബര്‍ 26 നും അടുത്തകാലത്തായി സെപ്റ്റംബര്‍ 27 നും ഗൂഗിള്‍ ജന്മദിനമായി ആഘോഷിച്ചുവരുന്നു. ഇന്ന് ഓണ്‍ലൈനില്‍ എന്തെങ്കിലും തിരയുന്നതിന് ‘ഗൂഗിള്‍ ചെയ്യുക’ എന്ന് ഒരു പ്രയോഗമായി മാറാന്‍ ഗൂഗിളിന് സാധിച്ചു എന്നത് ഗൂഗിളിന്റെ വിജയമാണ്. വളര്‍ച്ചയുടെ പടവുകള്‍ താണ്ടി യാഹൂ, ആസ്‌ക് ജീവ്സ് തുടങ്ങിയ സെര്‍ച്ച്‌ എഞ്ചിനുകളെ തോല്‍പിച്ച്‌ ലോകപ്രശസ്തമാകാന്‍ ഗൂഗിളിന് അധിക സമയം വേണ്ടിവന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here